കണ്ണൂർ: എം.ഡി.എം.എ. അടക്കം ലഹരിമരുന്നുകൾ അച്ചാറിൽ ഒളിപ്പിച്ച് ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ചക്കരക്കല്ല് സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.Drugs hidden in pickles; Three arrested
ബുധനാഴ്ച ഗൾഫിലേക്ക് പോകാനിരുന്ന സുഹൃത്തിനായി ഈ മൂന്നുപേരും രണ്ടു പാത്രങ്ങളിൽ അച്ചാർ കൊണ്ട് എത്തിക്കുകയായിരുന്നു. എന്നാല്‍ കുപ്പിയുടെ അടപ്പ് ശരിയായി അടച്ചില്ലെന്ന സംശയമുണ്ടായ വീട്ടുകാർ അച്ചാർ മാറ്റിയപ്പോഴാണ് ലഹരി മറച്ചുവച്ചത് കണ്ടത്.
പ്ലാസ്റ്റിക് കവറിലും ചെറിയ ഡപ്പിയിലുമായി ഒളിപ്പിച്ച 0.26 ഗ്രാം എം.ഡി.എം.എയും 3.04 ഗ്രാം ഹെറോയിനുമാണ് പൊലീസ് കണ്ടെത്തിയത്. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ലഹരി പിടിച്ചെടുത്തു, മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
