പാലക്കാട്: പാലക്കാട് മരം മുറിക്കാൻ കയറിയ ആൾ മരത്തിൽ കുടുങ്ങി. എടക്കുറിശ്ശി സ്വദേശി രാജുവാണ് തച്ചമ്പാറ തെക്കുംപുറത്തുള്ള ഒരു വൃക്ഷത്തിൽ കുടുങ്ങിയത്.Firefighters rescue man stuck in tree
സംഭവം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ശ്രമം നടത്തി, എന്നാൽ വിജയിക്കാനായില്ല. പിന്നീട് മണ്ണാർക്കാട് നിന്നും എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് രാജുവിനെ സുരക്ഷിതമായി താഴെ ഇറക്കിയത്.
