തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിൽ പുതുമ വരുന്നു – സ്ഥിരമായ സാമ്പാറിനും തോരനിനും പകരം വിപുലമായ പുതിയ മെനു വ്യാഴാഴ്ച മുതൽ സ്കൂളുകളിൽ പ്രാവർത്തികമാകും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വെള്ളിയാഴ്ച മുതൽ പുതുക്കിയ മെനു അനുസരിച്ചായിരിക്കും ഉച്ചഭക്ഷണം നൽകുന്നത്.Revised lunch menu in schools from tomorrow
ആഴ്ചയിൽ ഒരുദിവസം കുട്ടികൾക്ക് പ്രത്യേക വിഭവമായി വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും ഒന്നും അതോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് ഒരുക്കിയ ചമ്മന്തിയും ലഭിക്കും. മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ച പായസങ്ങൾ, വെറൈറ്റി വിഭവങ്ങൾ എന്നിവ നൽകിയേക്കും.
ഉച്ചഭക്ഷണം ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്നു. കുട്ടികളിൽ 39% വിളര്‍ച്ചയും 38% അമിതവണ്ണവും കാണുന്നുവെന്ന പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് മെനുവിൽ പോഷകസമൃദ്ധമായ വിഭവങ്ങൾ ഉൾപ്പെടുത്താൻ സർക്കാർ നിർദേശം നൽകിയത്.
വിഭവങ്ങള്‍ ഇങ്ങനെ;
*ആഴ്ചയിലൊരിക്കല്‍ വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഭവം.
*അതിനൊപ്പം വെജിറ്റബിള്‍ കറിയോ കുറുമയോ കൂടാതെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്തുള്ള ചമ്മന്തി.
*പയറുവര്‍ഗങ്ങള്‍ക്കുപുറമേ, ചീര, മുരിങ്ങ, ചക്കക്കുരു, വാഴക്കൂമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ വിഭവങ്ങള്‍.
*സാമ്പാര്‍, അവിയല്‍, പരിപ്പ് കറി, പൈനാപ്പിള്‍ പുളിശ്ശേരി, പനീര്‍, വെണ്ടക്ക മപ്പാസ്, സോയ, ബീറ്റ്റൂട്ട്, വെള്ളരിക്ക തുടങ്ങിയവ തുടരും.
*പ്രത്യേക വിഭവങ്ങളായി റാഗി ബാള്‍സ്, റാഗി കൊഴുക്കട്ട, ഇലയട, അവില് കുതിര്‍ത്തത്, റാഗിയോ മറ്റു ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള പായസം എന്നിവ.
