കണ്ണൂർ: ചെറുതാഴത്ത് രണ്ട് മക്കളുമായി അമ്മ കിണറിൽ ചാടാൻ ശ്രമിച്ചു. ശ്രീസ്ഥ സ്വദേശിനി ധനജയാണ് മക്കളെക്കൊണ്ട് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവം ഇന്ന് 11.30-ഓടെയായിരുന്നു. ഇവർ താമസിക്കുന്ന വീടിന് പിന്നിലെ പഴയ കിണറിലേക്കാണ് മൂന്ന് പേരും ചാടിയത്.Mother attempts suicide by jumping into well with two children
ആത്മഹത്യക്ക് ശ്രമിച്ചതിന് ശേഷം മൂന്ന് പേരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂവരുടെയും ആരോഗ്യനില അതീവ ഗുരുതരമായ നിലയിലാണ്.
