
തൃശൂർ: ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുട കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവ് നൗഫലി (29)യെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.Woman commits suicide after being tortured by her husband
ഗർഭിണിയായിരുന്ന ഫസീല ഭർത്താവിന്റെ മർദനവും വീട്ടമ്മയുടെ മാനസിക പീഡനവുമാണ് ആത്മഹത്യക്ക് വഴി തെളിച്ചതെന്ന് സംശയിക്കുന്നു. ഫസീല വാട്സാപ്പ് സന്ദേശം മുഖേന മാതാവിനോട് ഏറ്റവും അവസാനമായി പറഞ്ഞത് ഇങ്ങനെ:
“ഉമ്മ, ഞാൻ രണ്ടാം ഗർഭിണിയാണ്. നൗഫൽ എനിക്ക് വയറ്റിൽ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഞാൻ മരിക്കുകയാണ്. അല്ലെങ്കിൽ ഇവർ എന്നെ കൊല്ലും. നൗഫൽ എന്റെ കൈ പൊട്ടിച്ചു. പക്ഷേ എന്നെ പോസ്റ്റ്മോർട്ടം ചെയ്യരുത്, ട്ടാ. ഇത് എന്റെ അപേക്ഷയാണ്.
ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പുറത്തുവന്നിട്ടുണ്ട്.
ഇന്നലെയാണ് ഫസീല വീടിന്റെ ടെറസിൽ തൂങ്ങി മരിച്ചത്. ഭർത്താവ് നൗഫൽ കാർഡ് ബോർഡ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഒന്നര വർഷം മുൻപ് വിവാഹം കഴിഞ്ഞ ഈ ദമ്പതികൾക്ക് ഒരു കുഞ്ഞുമുണ്ട്.