കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെയും മകനും ബന്ധപ്പെട്ട മരണം സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിൽ ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്. അന്വേഷണം നയിക്കുന്ന പ്രത്യേക സംഘത്തെ ഉടൻ തീരുമാനിക്കും.. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് അറിയിക്കുന്നു.Crime Branch to investigate death of Vipanchika and child
വിപഞ്ചികയുടെ ഭർത്താവ് നിതീഷും, നിതീഷിന്റെ പിതാവും സഹോദരിയും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ വിപഞ്ചികയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിപഞ്ചികയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അന്വേഷണ സംഘങ്ങൾ അറിയിച്ചു. മകളുടെ മരണത്തിൽ ഭർത്താവും കുടുംബവും പങ്കാളികളാണെന്നാണു കുടുംബം ഉന്നയിക്കുന്ന ആരോപണം.
