തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസമായി പുതിയ സാമ്പത്തിക സഹായം. ജൂലൈ മാസത്തെ പെൻഷൻ വിതരണം നടത്താനായി 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിൽ 20 കോടി രൂപ നേരത്തെ തന്നെ ഗഡുവായി അനുവദിച്ചിരുന്നു.71 crore financial assistance to KSRTC pensioners
ഇപ്പോഴത്തെ സാമ്പത്തിക വർഷത്തിൽ ബജറ്റിലായി കെഎസ്ആർടിസിക്ക് 900 കോടി രൂപ വക്കിയിരുന്നു. ഇതിൽ ഇതുവരെ 479.21 കോടി രൂപ സർക്കാർ വിതരണം ചെയ്തു.
ഇതിനുപുറമെ, നിലവിലെ സർക്കാരിന്റെ കാലത്ത് സർക്കാർ നൽകിയത് 6614.21 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബജറ്റിൽ നിശ്ചയിച്ച 900 കോടി രൂപയ്ക്കു പുറമേ 676 കോടി രൂപ അധികസഹായമായും കെഎസ്ആർടിസിക്ക് ലഭിച്ചു.
ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് 4963 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതോടെ രണ്ടു സർക്കാരുകൾ ചേർന്ന് ആകെ 11,597.21 കോടി രൂപ കെഎസ്ആർടിസിക്ക് നൽകിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി.
