കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന അധ്യായമായ റോയ് തോമസ് വധക്കേസിൽ മുഖ്യപ്രതിയായ ജോളി സയനൈഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകി.Roy murder: Doctor’s statement that Jolly gave him cyanide
റോയ് തോമസിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോ. കെ. പ്രസന്നയാണ് ഈ കാര്യം കോടതിയെ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനിടെ സംശയമുണ്ടായതിനെ തുടർന്ന് നടത്തിയ രാസപരിശോധനയിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
2011 സെപ്റ്റംബർ മാസം സംഭവിച്ച കൊലപാതകത്തിൽ, കടലക്കറിയിൽ സയനൈഡ് കലർത്തി നൽകി റോയ് തോമസിനെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന് പിന്തുണ നൽകുന്നതാണ് ഡോക്ടറുടെ പുതിയ മൊഴിയെന്ന് കോടതി രേഖകളിൽ പറയുന്നു.
