
കോഴിക്കോട്: മീഞ്ചന്ത ആർട്സ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. നരിക്കുനി സ്വദേശിനിയും ആർട്സ് കോളേജിലെ വിദ്യാർത്ഥിനിയുമായ അഭിഷ്നയ്ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.Student injured in Kozhikode bus waiting center collapse
നാളുകളായി ശോചനീയാവസ്ഥയിൽ കഴിയുന്ന കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകൾ ദ്രവിച്ച നിലയിലായിരുന്നു. ഷെഡിന്റെ മുകളിലായി സ്ഥാപിച്ചിരുന്ന പരസ്യ ഫ്ലക്സ് നീക്കം ചെയ്യുന്നതിനായി തൊഴിലാളി കയറിയ സമയത്താണ് തകർന്ന് വീണത്. ഇതേ സമയം ബസ് കാത്തുനില്ക്കുകയായിരുന്നു അഭിഷ്ന.
പരിക്കേറ്റ അഭിഷ്നയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് ഷെഡിന് അടിയിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപെട്ടു.