തൃശൂർ: 2011-ലെ തൃശൂർ ട്രെയിൻ പീഡന കൊലപാതകക്കേസിലെ പ്രതിയും കൊടും കുറ്റവാളിയുമായ ഗോവിന്ദച്ചാമി കണ്ണ് ദാനത്തിന് സമ്മതപത്രം നൽകിയതായി റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ സേലം ജില്ലയിലെ അദ്ദേഹത്തിന്റെ സ്വദേശമായ വിരുതാചലത്തെ സമത്വപുരം ഐവത്തിക്കുടിയിൽ നിന്നാണ് ഈ വിവരം പുറത്ത് വന്നത്. ഗോവിന്ദച്ചാമി തമിഴ്നാട്ടിലായിരുന്നപ്പോഴാണ് ഈ സമ്മതപത്രം നൽകിയതെന്ന് പറയുന്നു.Convicted criminal Govindachamy gives consent to donate his eyes
ഒരു കൈ ഇല്ലാതിരുന്ന ഇയാൾ മുമ്പ് തമിഴ്നാട്ടിലും മുംബൈയിലുമായി മോഷണ കേസുകളിലും പങ്കാളിയായിരുന്നുവെന്ന് പോലീസ് രേഖകളിലുണ്ട്. പിന്നീട് കേരളത്തിലെ വിവിധ റെയിൽവേ റൂട്ടുകളിൽ മോഷണങ്ങളിൽ ഉൾപ്പെട്ടതായും, ഇതുമായി ബന്ധപ്പെട്ട് ഇയാൾ സമ്മതിച്ചു കൂടെയുണ്ട്. ഫൊറൻസിക് റിപ്പോർട്ടുകൾ പ്രകാരം ഇയാൾ അമിത ലൈംഗികാസക്തിയുള്ള വ്യക്തിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിന് ഷൊർണൂരിനടുത്ത് വള്ളത്തോൾനഗറിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 23കാരി യുവതിയെ വണ്ടിയിൽനിന്ന് തള്ളിയ ശേഷം പാളത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും തുടർന്ന് അവളുടെ മൊബൈലും പണവും കവർന്നു രക്ഷപ്പെട്ടുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ഇരയെ നാട്ടുകാരാണ് കണ്ടെത്തിയത്, എന്നാൽ ആശുപത്രിയിൽ വെച്ച് ഫെബ്രുവരി ആറിന് യുവതി മരണമടഞ്ഞു.
ഈ കേസിൽ തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചുവെങ്കിലും, 2016-ൽ സുപ്രീംകോടതി ആ ശിക്ഷ റദ്ദാക്കി. പീഡനക്കുറ്റത്തിന് ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ തുടർന്നു. സുപ്രീംകോടതി വധശിക്ഷയ്ക്കാവശ്യമായ തെളിവുകൾ സംശയാതീതമായി ലഭിച്ചില്ലെന്ന് വിലയിരുത്തുകയായിരുന്നു.
അതേസമയം, ജൂലൈ 25ന് പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത് . സെല്ലിന്റെ കമ്പി അറുത്ത് പുറം മതിൽ വരെ കടന്ന ഇയാളുടെ ജയിൽചാടൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ രാജ്യമൊട്ടാകെ വിവാദമുണ്ടായി. പിന്നീട് ഇയാളെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. ജയിൽ സുരക്ഷാ പാളിച്ചയെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
സംഭവത്തെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജഡ്ജി റിട്ട. സി.എൻ. രാമചന്ദ്രൻ നായരും, മുൻ ഡിജിപി ജേക്കബ് പുന്നൂസും ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ജയിൽ സുരക്ഷ മെച്ചപ്പെടുത്താൻ വൈദ്യുതി ഫെൻസിങ്, ഇന്റലിജൻഡ് സിസിടിവി സ്ഥാപിക്കൽ, അഞ്ചുവർഷം പിന്നിട്ട ജീവനക്കാരെ മാറ്റിവെക്കൽ, അന്തർ സംസ്ഥാന ജയിൽമാറ്റം തുടങ്ങിയ നിർദേശങ്ങൾക്കൊപ്പം പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിക്കാനാണ് തീരുമാനം.
