
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത യുട്യൂബർ മുഹമ്മദ് സാലിയെ (35) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കണ്ടെത്താൻ ഇതിനുമുമ്പ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായും മംഗളൂരു നഗരത്തിൽ നിന്നാണ് കൊയിലാണ്ടി പൊലീസ് പ്രതിയെ പിടികൂടിയതെന്നും അധികൃതർ അറിയിച്ചു.YouTuber Muhammad Sali arrested in rape case
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ശാലു കിംഗ്സ് മീഡിയ, ശാലു കിംഗ്സ് വ്ലോഗ് എന്നീ യൂട്യൂബ് ചാനലുകളിലൂടെ ആണ് മുഹമ്മദ് സാലി സാമൂഹ്യ മാധ്യമങ്ങളിൽ പ്രശസ്തനായത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.