തിരുവനന്തപുരം: ശബരിമല സന്നിധാനത്തിലേക്കുള്ള യാത്രക്കിടെ ട്രാക്ടർ ഉപയോഗിച്ചെന്ന വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള നടപടി ശുപാർശ ചെയ്ത് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും വിഷയത്തിൽ യോഗ്യമായ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ വിവരം അറിയിക്കണമെന്ന് റിപ്പോാർട്ടിൽ നിർദ്ദേശിക്കുന്നു. ഡിജിപിയുടെ ശുപാർശ തിങ്കളാഴ്ചയാണ് സർക്കാരിന് കൈമാറിയത്. നിലവിൽ ഇത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.Sabarimala tractor controversy: Recommendation for action against ADGP
