
ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ വലിയൊരു പദ്ധതിക്ക് തുടക്കമിടുന്നു. വനിതാ ശിശു വികസന വകുപ്പ് വിവിധ ജില്ലകളിൽ 10 പുതിയ വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.State government plans to provide safe accommodation for working women
നിലവില്‍ ആറ് ഹോസ്റ്റലുകളുടെ നിര്‍മാണത്തിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഏഴ് ഹോസ്റ്റലുകള്‍ ഹൗസിങ് ബോര്‍ഡ് വഴിയും മൂന്നു വനിതാ വികസന കോര്‍പറേഷന്റെ മേല്‍നോട്ടത്തിലുമായിരിക്കും നിര്‍മിക്കുക.
ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍:
- ഇടുക്കി – ചെറുതോണി (₹12.10 കോടി), വാഴത്തോപ്പ് (₹10.64 കോടി)
- ആലപ്പുഴ – മാവേലിക്കര (₹12.28 കോടി), പടനാട് (₹12.27 കോടി)
- കണ്ണൂര്‍ – മട്ടന്നൂര്‍ (₹14.44 കോടി)
- കോഴിക്കോട് – (₹14.15 കോടി)
- പത്തനംതിട്ട – റാന്നി (₹10.10 കോടി)
- കോട്ടയം – ഗാന്ധിനഗര്‍ (₹18.18 കോടി)
- തൃശൂര്‍ – മുളങ്കുന്നത്തുകാവ് (₹13.65 കോടി)
- തിരുവനന്തപുരം – ബാലരാമപുരം (₹2.19 കോടി)
ഇത്തവണ 120 കോടി രൂപയുടെ മൊത്ത ചെലവിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 633 ബെഡ്ഡുകള്‍ ശേഷിയുള്ള ഹോസ്റ്റലുകളാകും നിര്‍മിക്കുക. ആദ്യഘട്ടത്തിന്റെ ഭാഗമായി 79.20 കോടി രൂപ ഇതിനോടകം ലഭിച്ചു.
50 വര്‍ഷത്തെ തിരിച്ചടവുള്ള വായ്പയായി കേന്ദ്രസര്‍ക്കാരിന്റെ സ്പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്സ് ഫോര്‍ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് (SAS-CI) പദ്ധതിയിലൂടെയാണ് ധനസഹായം. ഇന്ത്യയില്‍ ഈ പദ്ധതി ആദ്യം അവകാശപ്പെട്ടത് കേരളമാണെന്നും, ഇത് സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വലിയൊരു തുടക്കമാണെന്നും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ വ്യക്തമാക്കി.