
കൊല്ലം:കൊല്ലത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച് ഭാഗികമായി തകര്‍ന്ന അപകടത്തിൽ ആറു മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ശക്തികുളങ്ങര തുറമുഖത്തിനടുത്തുള്ള തീരദേശ മേഖലയിലാണ് അപകടമുണ്ടായത്.Small boat accident in Kollam; 6 fishermen injured
ഇന്ന് രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തുകയായിരുന്നു വരുണപുത്രന് എന്ന വള്ളം. കടലിലെ ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടില്‍ ഇടിച്ചതോടെയാണ് അപകടം ഉണ്ടായത്.
വള്ളത്തിലുണ്ടായിരുന്നത് രജിത്ത് (40), രാജീവ് (44), ചെറിയഴീക്കല്‍ സ്വദേശികളായ ഷണ്മുഖന് (46), സുജിത്ത് (42), അമ്പലപ്പുഴ കരൂര്‍ സ്വദേശികളായ സഹോദരങ്ങളായ അഖില്‍ (24), അഭിനന്ദ് (22) എന്നിവരാണ്.
ഇടിയുടെ ആഘാതത്തിൽ എല്ലാവരും കടലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിലെത്തിച്ചത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.