ചെന്നൈ: മുന്‍ മുഖ്യമന്ത്രി, മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ്, ജനകീയ രാഷ്ട്രീയത്തിന്റെ മുഖചിത്രമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ചലച്ചിത്ര ലോകം അനുശോചനം രേഖപ്പെടുത്തി.The film world bids farewell to VS
വിഎസ് അച്യുതാനന്ദന് — അവഗണിക്കപ്പെട്ടവർക്കായി നിലകൊണ്ട വഴികാട്ടി. ഇപ്പോൾ അദ്ദേഹം വിശ്രമിക്കുന്നു. മുന്‍ മുഖ്യമന്ത്രിയായും സ്വാതന്ത്ര്യസമര സേനാനിയായും കേരളത്തിന്റെയും ഇന്ത്യയുടെയും യഥാര്‍ത്ഥ ജനകീയ നേതാവായിരുന്ന അദ്ദേഹം, അവഗണിക്കപ്പെട്ടവരുടെ നിലവിളികളെ എപ്പോഴും പ്രതിനിധീകരിച്ചു. വിട, സഖാവേ.”നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമല്ഹാസന് അനുശോചന കുറിപ്പില്‍ പറഞ്ഞു
“ജീവിതം തന്നെ സമരമാക്കിയ ജനനായകന്, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാര്‍ക്ക് പ്രതീക്ഷയായും പ്രത്യാശയായും തിളങ്ങിയ ഈ മഹാനുമായി എപ്പോഴും സ്നേഹബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമെന്നാണ് ഞാന്‍ കരുതുന്നത്. നിലപാടിലും ആദര്‍ശത്തിലും ഉറച്ചുനിന്ന അദ്ദേഹം മലയാളിയുടെ മനസ്സില്‍ അക്ഷയ സാന്നിധ്യമായി തുടരുന്നു.”എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. ‘പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ’, എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളില്‍ പോലും വ്യത്യസ്തനായിരുന്നു വിഎസ്. സ്വന്തം നിലപാടുകളില്‍ അവിശ്രമമായും ഉറച്ചും നിന്ന അദ്ദേഹം പാര്‍ട്ടി നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് ധൈര്യമായി നടന്നുപോയ നേതാവായിരുന്നു. കേരളം കണ്ട ഏറ്റവും ജനപ്രിയ കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാള്‍ക്ക് ആദരാഞ്ജലികള്‍.”എന്നായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍ കുറിച്ചത്.
“വിപ്ലവ വീര്യത്തിന്റെ അസ്തമിക്കാത്ത പ്രഭാവം വിഎസ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും കേരള ജനതയുടേയും പ്രിയപ്പെട്ട സാന്നിധ്യം. ‘ഇല്ല, ഇല്ല, മരിക്കുന്നില്ല’ — അദ്ദേഹം കോടികള്‍ ഉള്ളിലിരുത്തിയ ഹൃദയവീരനായിരുന്നു. കണ്ണീരോടെ പ്രണാമം.”സംവിധായകനും നടനുമായ അഖില്‍ മാരാര്‍ പറഞ്ഞു
