കോടതിവിധികൾ പുറപ്പെടുവിക്കുന്നതിനും കണ്ടെത്തലുകളിലേക്കെത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ജുഡീഷ്യറിയിൽ അംഗങ്ങൾക്കായി നിർദേശിച്ചു. ജില്ലാ ജുഡീഷ്യറിയിൽ എഐ ഉപകരണങ്ങളുടെ അമിതമായി ഉപയോഗം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ ഇടപെടൽ.High Court bans use of AI by judges
എഐയെ ഉപയോഗിക്കുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ — വസ്തുതകൾ, വ്യക്തിഗത ഡേറ്റ, പ്രധാന ആശയവിനിമയങ്ങൾ, മറ്റ് കോടതിവ്യവഹാര രേഖകൾ തുടങ്ങിയവ — ക്ലൗഡ് അധിഷ്ഠിത സേവനദാതാക്കളുടെ കൈവശം പോകാനും അവയെ അവരുടെ താത്പര്യങ്ങൾക്ക് അനുസൃതമായി ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി മുന്നറിയിപ്പു നൽകുന്നു. ചാറ്റ് ജിപിടി, ഡീപ്സീക്ക് തുടങ്ങിയ എഐ സംവിധാനങ്ങൾ ക്ലൗഡ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്നതിനാൽ, ഉപയോഗിക്കുന്നതിലൂടെ വിവരങ്ങളുടെ രഹസ്യത ഗുരുതരമായി ബാധിക്കപ്പെടുമെന്നാണ് നിർദേശത്തിൽ വ്യക്തമാക്കുന്നത്.
ഇതേ തുടര്‍ന്ന്, അംഗീകൃതമായിട്ടില്ലാത്ത എഐ ഉപകരണങ്ങളുടെയും ക്ലൗഡ് സേവനങ്ങളുടെയും ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഈ രംഗത്ത് എഐ ഉപയോഗത്തെക്കുറിച്ച് നിർദേശങ്ങൾ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ ഹൈക്കോടതിയെന്ന പ്രത്യേകതയും കേരള ഹൈക്കോടതിക്ക് ഈ നടപടിയിലൂടെ ലഭിച്ചു.
