തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താൻ കേരള സർക്കാർ തീരുമാനിച്ചു. ജൂലൈ 25 മുതൽ 31 വരെ പൊതു വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകളിലെ സൗകര്യങ്ങൾക്കും സുരക്ഷയ്ക്കുമായി പ്രത്യേക പരിശോധനകൾ നടത്തും. ഓരോ ജില്ലയിലും ഏഴു സംഘങ്ങളാണ് പരിശോധനയ്ക്കായി നിയോഗിക്കപ്പെടുക. പരിശോധനയുടെ കാര്യക്ഷമത ഉറപ്പാക്കാൻ വിദ്യഭ്യാസ വകുപ്പിന്റെ വിജിലൻസ് വിഭാഗവും അടുക്കളത്തിൽ ഉണ്ടാകും.Government says security checks to be conducted in all educational institutions in Kerala
ഓഗസ്റ്റ് 12ന് ചേരുന്ന സംസ്ഥാന സുരക്ഷാസമിതിയോഗത്തിൽ പരിശോധനയുടെ സമഗ്ര റിപ്പോർട്ട് അവതരിപ്പിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സ്കൂളുകളിൽ തുടർച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾക്കൊടുവിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾ നിരന്തരമായി ഉണ്ടായതിന് പിന്നാലെ സ്കൂളുകളുടെ ഭൗതിക സാഹചര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, കൊല്ലം തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനിന്റെ കുടുംബത്തിന് ആശ്വാസമാകുന്ന പ്രഖ്യാപനവുമുണ്ടായി. ദാരിദ്ര്യത്തിൽ കഴിയുന്ന ആ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാന് സ്കൂൾ മാനേജുമെന്റ് തയ്യാറാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മന്ത്രിയുടെ ആവശ്യപ്രകാരം 10 ലക്ഷം രൂപയുടെ ധനസഹായം നൽകാൻ മാനേജുമെന്റ് തീരുമാനിച്ചതായി അറിയുന്നു.
ഇതിനൊപ്പം, വിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് സംഘടനയുടെ സഹകരണത്തോടെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്നും, അതിനായി 20 ലക്ഷം രൂപ ചെലവിടാനാണ് പദ്ധതിയെന്നും മന്ത്രി അറിയിച്ചു.
