തിരുവനന്തപുരം: കേരളത്തിൽ മഴയും കാറ്റും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പ്രകാരം ഇന്ന് കാറ്റോട് കൂടിയ ശക്തമായ മഴ തുടരാനാണ് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് മഴക്കായി വിവിധ ജില്ലകളിൽ യെല്ലോയും ഓറഞ്ച് അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.Heavy rains with hailstorms will continue in the state today
ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 9 ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെയുള്ള മഴക്കാണ് ശക്തമായ മഴ എന്നിലായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
അതോടൊപ്പം, ഇന്നുമുതൽ ജൂലൈ 24 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
