
താനൂർ: താനൂരിൽ ട്രാൻസ് വുമൺ കമീല തിരൂർ (35) ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ തൗഫീഖ് (40) അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ സ്വദേശിയാണ് പ്രതി.Trans woman commits suicide; friend arrested
ആത്മഹത്യയ്ക്ക് മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് കമീല തന്റെ മരണത്തിന് തൗഫീഖ് തന്നെ ഉത്തരവാദിയാണെന്ന് ആരോപിച്ചത്. രാവിലെ അഞ്ചോടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ, തൗഫീഖിന്റെ വീടിന് സമീപത്തുപോയി ജീവനൊടുക്കുമെന്ന് കമീല വ്യക്തമാക്കിയിരുന്നു. ‘കമീല തൗഫി’ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്.
തുടർന്ന് തൗഫീഖിന്റെ വീട്ടിലെ കാർപോർച്ചിലാണ് കമീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണ കേസിൽ തൗഫീഖിനെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഡിവൈഎസ്പി പി. പ്രമോദ് നൽകിയ നിർദേശ പ്രകാരം സിഐ കെ. ടി. ബിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.