
കുഞ്ഞിന്റെ മൃതദേഹം ഇനിയും ഫ്രീസറില്‍ സൂക്ഷിച്ച് വെക്കാനാവില്ലെന്നും ഇതുവരെ കണ്ടിട്ടില്ലെന്നും വിപഞ്ചികയുടെ മാതാവ് പറഞ്ഞു. ആരെയും എതിർക്കുന്നില്ലെന്നും, കുട്ടിയെ മുന്നില്‍ വെച്ചാണ് പലരും തങ്ങളുടെ നിലപാടുകൾ കൈക്കൊണ്ടത്, എന്നാല്‍ അതില്‍ തങ്ങൾക്ക് നേടാനൊന്നുമില്ലെന്നും അവര്‍ വ്യക്തമാക്കി.Vipanchika’s mother says there is no need for a re-postmortem of her body
വിപഞ്ചികയുടെ പിതാവിന്റെ അവകാശങ്ങൾ മാനിക്കുന്നതായും എല്ലാവരും നൽകിയ പിന്തുണയ്ക്കായി നന്ദിയുണ്ടെന്നും അമ്മ പറഞ്ഞു. വിപഞ്ചികയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും യുഎഇ നിയമങ്ങളില്‍ മുഴുവന്‍ വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇനി റീ–പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നും വ്യക്തമാക്കി.
നിധീഷിന്റെ കുടുംബത്തിൻറെ ഭാഗത്ത് നിന്ന് അനുകമ്പയോടെയുള്ള ഒരു വാക്കും വന്നില്ലെന്നും, നാട്ടിൽ നിയമപരമായ നടപടികൾ തുടരുമെന്നും അമ്മ വ്യക്തമാക്കി.വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നും, മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിലാകും സംസ്ക്കാരമെന്നും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിൽ തീരുമാനമായി.