ഓൺലൈൻ സേവനമായ പോക്കറ്റ് മാർട്ട് ഓഗസ്റ്റ് അവസാനം മുതൽ നിലവിൽ വരുന്നു. ഇനി കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങളും സേവനങ്ങളും കേരളത്തിന്റെ ഏതു കോണിലേക്കും വീട്ടിലിരുന്ന് ഓർഡർ ചെയ്യാം. ഷിപ്പ് റോക്കറ്റ് ഡെലിവറി ഏജൻസിയുമായി ചേർന്ന് കുടുംബശ്രീ കണ്ണൂർ കൺസോർഷ്യവും തൃശൂർ കുടുംബശ്രീ ബസാറും ചേർന്ന് വിതരണം കൈകാര്യം ചെയ്യും.Kudumbashree products now available at Pocket Mart
കുടുംബശ്രീ ബ്രാന്‍ഡഡ് കറി പൗഡര്‍, ചിപ്സ്, ശര്‍ക്കരവരട്ടി, തുണിത്തരങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, ധാന്യപ്പൊടികള്‍, വിവിധയിനം അച്ചാറുകള്‍, മില്ലറ്റ് ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്. സംരംഭകരുടെ സേവനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ അറിയാം.പോക്കറ്റ് മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ പണം ഇടപാടിന് ഫെഡറല്‍ ബാങ്കുമായും ധാരണപത്രം ഒപ്പിട്ടു. സംരംഭകരുടെ തെരഞ്ഞെടുപ്പ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട പരിശീലനം എന്നിവയും വിവിധ ജില്ലകളില്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു.
ആപ്പിൽ ലഭ്യമായ മാപ്പ് സേവനം വഴി സമീപമുള്ള കുടുംബശ്രീ കഫേകൾക്കും ജനകീയ ഹോട്ടലുകൾക്കും സൗകര്യപ്രദമായി എത്താം.ഫെഡറൽ ബാങ്കുമായി ധാരണപത്രം ഒപ്പിട്ടിരിക്കുന്നതോടെയാണ് ഓൺലൈൻ പണമിടപാട് സംവിധാനവും നടപ്പിലാക്കുന്നത്. സംരംഭകരെ തിരഞ്ഞെടുത്തതും ഇവർക്ക് മാർക്കറ്റിങ് പരിശീലനവും വിവിധ ജില്ലകളിൽ നൽകിയും കഴിഞ്ഞു.പായസം മിക്സ്, ചിപ്സ്, ശർക്കരവരട്ടി ഉൾപ്പെടെ 8 ഇനങ്ങളുമായി 5,000 ഓണം ഗിഫ്റ്റ് പാക്കുകൾ പോക്കറ്റ് മാർട്ടിലൂടെ വിപണിയിൽ എത്തും. കൂടാതെ, പ്രത്യേക ഗിഫ്റ്റ് ഹാംപറുകളും ലഭ്യമായിരിക്കും.
