
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) ഷോക്കേറ്റ് മരിച്ചു . ഇന്ന് രാവിലെ സ്കൂളിൽ സഹപാഠികളുമായി കളിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.Student dies of shock at school
മിഥുനിന്റെ ചെരിപ്പ് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കുള്ള ഷീറ്റിന് മുകളിൽ വീണുവെന്നാണ് റിപ്പോർട്ട്. ഇത് തിരികെ എടുക്കാൻ മിഥുൻ ഷീറ്റിന് മുകളിലേക്ക് കയറി. എന്നാല്‍ കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ചെരിപ്പ് എടുത്ത് തിരിച്ചിറങ്ങുമ്പോഴാണ് മിഥുൻ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് നിലവിളിയോടെ വീണത്. ഉടൻ തന്നെ സമീപത്തുണ്ടായവർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസും വൈദ്യുതി ബോർഡും അടിയന്തരമായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സാങ്കേതിക പരിശോധനകളും സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള വിലയിരുത്തലുകളും നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.