
കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോട്ടയം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്കാണ് 750 പേജുകളുള്ള വിശദമായ കുറ്റപത്രം നൽകിയത്. കേസിൽ മൊത്തം 67 സാക്ഷികളാണ് ഉള്ളത് .Kottayam double murder case: Chargesheet submitted
ഇന്ദ്രപ്രസ്ഥം ഗ്രൂപ്പിന്റെ ഉടമയും പ്രമുഖ വ്യവസായിയുമായ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ വിജയകുമാറിനെയും (64), ഭാര്യ മീര വിജയകുമാറിനെയും (60) കൊലപ്പെടുത്തിയ കേസിലാണ് മുൻ ജീവനക്കാരനായ അസം സ്വദേശിയായ അമിത് ഉറാങ്ങിനെ പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.കഴിഞ്ഞ ഏപ്രിൽ 22നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.