പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. നേരത്തെ നിപ ബാധിച്ച് മരിച്ച 57കാരന്റെ മകനും രോഗബാധിതനാണെന്ന് സ്ഥിരീകരിച്ചു. മഞ്ചേരി വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പുതുതായി നിപ പോസിറ്റീവ് കണ്ടെത്തിയത്.Nipa again in the state
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയാണിത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് ആദ്യം മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നില കൂടുതൽ വഷളായതോടെ വെള്ളിയാഴ്ച വൈകിട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
നിപയെ അനുസ്മരിപ്പിക്കുന്ന ലക്ഷണങ്ങളുണ്ടായതിനാൽ പ്രത്യേക ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേഷൻ കീഴിലായിരുന്നു ചികിത്സ. ഗുരുതര ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്ന ഇയാൾ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതിനുമുന്പ് മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ച് മരണപ്പെട്ടിരുന്നു.
