പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതി ഷിബിൻ ലാൽ പണം കുഴിച്ചിട്ടു. പ്രതിയുമായുള്ള തെളിവെടുപ്പിനിടെ വീടീന് സമീപത്തെ പറമ്പിൽ നിന്ന് പണം പൊലീസ് കണ്ടെടുത്തു. പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് വീടിന് സമീപത്തെ പറമ്പിൽ നിന്നുള്ള പണം കണ്ടെത്തിയത്. ബാഗിനൊപ്പം ഷിബിൻ ലാലിന്റെ പേഴ്സ്, ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും കണ്ടെത്തിയിട്ടുണ്ട്.Bank fraud case: Police find money buried in accused’s field
മൂന്ന് ആഴ്ച മുമ്പ് ബാങ്ക് തട്ടിപ്പിനുശേഷം ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ ആ സമയത്ത് പ്രതിയുടെ കൈയിൽ നിന്ന് ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാൻ കഴിഞ്ഞുള്ളൂ. ബാക്കി പണം കരിമ്പാല സ്വദേശിയ്ക്ക് കൈമാറിയതാണെന്നായിരുന്നു പ്രതിയുടെ ആദ്യം മൊഴി. എന്നാൽ, പൊലീസ് കമ്മീഷണറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പണം എവിടെ വെച്ചെന്ന വിവരം ഷിബിൻ തുറന്ന് പറഞ്ഞത്.
കേസ് അന്വേഷിച്ചിരുന്ന പൊലീസ് സംഘം ഫറോക്ക് എസിപിയുടെ നേതൃത്വത്തിലാണു പ്രവർത്തിച്ചത്. ജൂൺ ആദ്യവാരത്തിലായിരുന്നു തട്ടിപ്പ് നടന്നത്. ഇസാഫ് ബാങ്ക് ജീവനക്കാർ 40 ലക്ഷം രൂപ കൈയിൽ കൊണ്ടുപോകുന്നതിനിടെയാണ് ഷിബിൻ ലാൽ തട്ടിപ്പ് നടത്തിയത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയം വച്ച സ്വർണം റിലീസ് ചെയ്യാനായി പണമെന്നുതന്നെ ജീവനക്കാരോട് പറഞ്ഞ ഷിബിൻ, പന്തീരാങ്കാവിൽനിന്ന് മാങ്കാവ് ഭാഗത്തേക്ക് പോകുന്ന റോഡിൽ ബാഗ് തട്ടിയെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടു.
ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കയ്യിൽനിന്നായിരുന്നു കറുത്ത ബാഗ് തട്ടിയെടുത്തത്. പ്രതിയുടെ നിർദ്ദേശപ്രകാരം മറ്റ് ജീവനക്കാർ കാറിലും ഓട്ടോറിക്ഷയിലുമായി പുറത്തു കാത്തിരിക്കുകയായിരുന്നു. നടന്ന് അക്ഷയ ഫിനാൻസിലേക്കുള്ള വഴി മധ്യേ ഷിബിൻ സ്കൂട്ടറിൽ കയറി പണവുമായി ഒളിച്ചുപോയി.
