
തിരുവനന്തപുരം: സബ് ട്രഷറി സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് നിർമ്മിച്ച രസീതും ഉപയോഗിച്ച് പണം തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിലായി. തൈക്കാട് വഴുതക്കാട് സ്വദേശി ഷിയാസ് (30) ആണ് അറസ്റ്റിലായത്.Youth arrested for swindling money by forging documents
പൊതുമരാമത്ത് വകുപ്പ് കരാർ പുതുക്കാനുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കാമെന്ന് പറഞ്ഞ് രാജേഷ് എന്ന വ്യക്തിയിൽ നിന്ന് ഷിയാസ് ഒന്നര ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. ഈ തുക ട്രഷറിയിൽ അടച്ചതായി പറഞ്ഞ്, സബ് ട്രഷറി സൂപ്രണ്ടിന്റെ ഒപ്പ് ഉപയോഗിച്ച് വ്യാജ രസീതയും ഷിയാസ് രാജേഷിന് കൈമാറി.
അടവ് ചെയ്തിട്ടും കരാർ പുതുക്കാനുള്ള ലൈസൻസ് ലഭിക്കാത്തതിനെ തുടർന്നാണ് രാജേഷ് സുഹൃത്തുമായി നേരിട്ട് ട്രഷറിയിൽ എത്തിയത്. പരിശോധിച്ചപ്പോൾ രസീത് വ്യാജമാണെന്നും പണം അടച്ചിട്ടില്ലെന്നും വ്യക്തമായി. തുടർന്ന് രാജേഷ് മ്യൂസിയം പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വിശദമായ അന്വേഷണത്തിനുശേഷം ഷിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.