
കോഴിക്കോട്: സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ സുൽത്താൻ ബത്തേരി സ്വദേശിയായ ഒരു വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ഈങ്ങാപ്പുഴയിൽ വെച്ചാണ് നടന്നത്.Sultan Bathery native found dead
മരിച്ചയാൾ സാബു പൈലി (52) എന്നയാളാണ്. ഹോട്ടൽ ജീവനക്കാരനായ സാബു തിങ്കളാഴ്ച രാവിലെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് എത്തിയതായിരുന്നു. പിന്നീട് റൂമിൽ വിശ്രമിക്കാൻ കിടന്നതിനെത്തുടർന്ന് മറ്റ് ജീവനക്കാർ വന്ന് വിളിച്ചപ്പോൾ അനക്കമില്ലായ്മ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡോക്ടറെ വിളിച്ചത്. പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
താമരശേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.