കേരളത്തിൽ അടുത്ത അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിൽ മഴ കൂടുതൽ കനത്തേക്കും.The Central Meteorological Department has warned of heavy rain in Kerala
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
16, 17 തീയതികളിൽ എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 17ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഈ ദിവസങ്ങളിൽ തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്. മധ്യപ്രദേശിലെ ചത്തര്‍പൂരില്‍ വന്‍ നാശനഷ്ടം. ധാസന്‍ നദി അപകടനിലക്ക് മുകളില്‍ ഒഴുകുന്നു. എട്ട് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടു. മേഖലയില്‍ വ്യാപക കൃഷിനാശം. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. മധ്യപ്രദേശില്‍ മന്ദാകിനി നദിയും കരകവിഞ്ഞു ഒഴുകുന്നു. ബംഗാളില്‍ മഴക്കെടുതിയില്‍ മൂന്നു മരണം. 13 വാര്‍ഡുകളില്‍ വെള്ളക്കെട്ട്. രാജസ്ഥാനില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
