യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇടപെടുന്നതിന് പരിധിയുണ്ടെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കിയതായി റിപ്പോർട്ട്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും, യെമനിൽ സ്വാധീനമുള്ള ഒരു ഷേഖിന്റെ സഹായം ഇതിനായി ഉപയോഗിക്കുന്നുവെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.Central government says there is a limit to intervention in Nimisha Priya case
ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പിലാകും എന്നാണ് ലഭിച്ച വിവരം. ശിക്ഷ മരവിപ്പിക്കുകയും അവളെ മോചിപ്പിക്കാനും കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ‘സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
