
കൊച്ചി: മലയാളിയുടെ അടുക്കളയിൽ ഇഴചേർന്ന വെളിച്ചെണ്ണയുടെ വില കുതിച്ചുയരുകയാണ്. ഹോൾസേൽ മാർക്കറ്റുകളിൽ ഇപ്പോൾ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 420 രൂപയും, റീട്ടെയിൽ കടകളിൽ 450 മുതൽ 480 രൂപ വരെയും വില ഉയർന്നിട്ടുണ്ട്. ഓണത്തിന് അടുത്തുള്ള ഈ കാലഘട്ടത്തിൽ വില കുറയാനല്ല, ഉയരാനാണ് സാധ്യതയെന്ന് ചെറുകിട വ്യാപാരികളുടെ വിലയിരുത്തൽ. ഓണസീസണിൽ ഈ വില 600 രൂപയും കടക്കുമെന്നതിനാണ് പൊതുവായ കണക്ക്.Coconut oil prices are soaring.
തേങ്ങയുടെ ക്ഷാമവും ഉയർന്ന വിലയും മൂലമാണ് ഈ വില വർധന. കഴിഞ്ഞ ഒരു വർഷത്തിനിടെ 180 രൂപയിൽ നിന്ന് ഇപ്പോഴത്തെ അഞ്ഞൂറിനടുത്ത വിലയിലേക്ക് വെളിച്ചെണ്ണ കുതിച്ചുയർന്നിട്ടുണ്ട്. കേരളത്തിലെ ആവശ്യത്തിന് കൊപ്ര ലഭ്യമാകാത്തതിനാൽ പ്രധാനമായും തമിഴ്നാട്ടിലാണ് ആശ്രയിക്കുന്നത്. എന്നാൽ തമിഴ്നാട്ടിൽ നടന്ന കനത്ത മഴയെ തുടർന്ന് കൃഷിയിടങ്ങളിൽ ഫംഗസ് ബാധയും നിലവിൽ വലിയ പ്രശ്നമാണ്.
ഇതിലൂടെ വെളിച്ചെണ്ണയുടെ ഉത്പാദനവും ഗുണനിലവാരവും കാര്യമായി ബാധിച്ചിരിക്കുകയാണ്. വിലയുടെ ഈ ഉയർച്ചയെ തുടർന്ന് പാമോലിൻ, സൂര്യകാന്തി എണ്ണ (സൺഫ്ലവർ ഓയിൽ) എന്നിവയുടെ ആവശ്യകത വർധിക്കുകയാണ്. നിലവിൽ ഈ എണ്ണകളുടെ റീട്ടെയിൽ വില യഥാക്രമം 120 രൂപയും 150 രൂപയുമാണ്.