തിരുവനന്തപുരം: സ്കൂൾ സമയമാറ്റ വിഷയത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ നിലപാടാണ് താൻ മുന്നോട്ടുവച്ചതെന്നും ഈ വിഷയത്തിൽ ധിക്കാര സമീപനം കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.School timing change: Minister V. Sivankutty says he is ready for discussion
ഒരു വിഭാഗത്തിന് മാത്രമായി പ്രത്യേക സൗകര്യം നൽകാൻ കഴിയില്ലെന്നും സർക്കാരിനെ ഭീഷണിപ്പെടുത്തൽ ശരിയല്ലെന്നും അദ്ദേഹം വിശദമായി. നേരത്തെ ഇതേ വിഷയത്തിൽ സമസ്ത കർശന നിലപാട് സ്വീകരിച്ചിരുന്നു. സ്കൂൾ സമയമാറ്റം അംഗീകരിക്കാനാകില്ലെന്നും സർക്കാർ വാശിപിടിക്കരുതെന്നും സമസ്ത കേരള ജംഇയ്യത്തുലുലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ മുഖ്യമന്ത്രി നിവേദനം ലഭിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്.
