കണ്ണൂർ: കണ്ണൂർ വളപ്പട്ടണത്ത് റെയിൽവേ ട്രാക്കിൽ നിന്നും ഇന്ന് പുലർച്ചെ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയ സംഭവത്തിൽ, ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നെന്ന ദുരൂഹത ഉയരുന്നു.Concrete slab on train tracks; major disaster averted
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കൊച്ചുവേളി-ഭാവ്നഗർ എക്സ്പ്രസ് ട്രെയിൻ വളപ്പട്ടണം റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്നതിനിടെ, ട്രാക്കിൽ അന്യമായൊരു വസ്തു കിടക്കുന്നതായി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ട്രെയിൻ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.
സ്റ്റേഷനിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയായാണ് ട്രാക്കിനുമുകളിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയത്. റെയിൽ ലൈൻ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന എർത്ത് കമ്പിയുമായി ബന്ധപ്പെട്ട സ്ലാബ് ആയിരുന്നുവെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
പോലീസും റെയിൽവേ സുരക്ഷാ വിഭാഗവും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ ഗുരുതരമായി കാണുന്ന അന്വേഷണ സംഘങ്ങൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമീപവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
