
ചേർത്തല: അഞ്ചുവയസ്സുകാരൻ ക്രൂര മർദ്ദനത്തിന് ഇരയായി. മർദ്ദനം അമ്മയും അമ്മുമ്മയും ചേർന്നാണ് നടത്തിയതെന്ന് ആരോപണം. സംഭവം പുറത്തറിഞ്ഞത് കുട്ടി ചേർത്തലയിലെ അംഗൻവാടിയിൽ എത്തിയപ്പോൾ. ശരീരത്തിലെ മുറിവുകളും പാടുകളും കണ്ട അധ്യാപകരും രക്ഷാകർത്താക്കളും കുട്ടിയോട് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.Five-year-old boy brutally tortured; Case filed against mother and grandmother
തന്നെ നിരന്തരം അമ്മയും അമ്മുമ്മയും ചേർന്ന് മർദ്ദിക്കാറുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അംഗൻവാടിയിലെ പി.ടി.എ. അംഗങ്ങൾ ചേർന്ന് ചേർത്തല പൊലീസിൽ പരാതി നൽകി. അതിന്റെ ഭാഗമായി കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തുകയും ക്രൂര മർദ്ദനത്തിനിരയായതെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
ശേഷം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. നേരത്തെയും അമ്മയ്ക്കെതിരെ മർദ്ദനപരാതികൾ വന്നിരുന്നുവെന്നും, പിതാവും മർദ്ദനത്തിൽ പങ്കുണ്ടായിരുന്നുവെന്നുമാണ് വിവരം. മർദ്ദനത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. എന്നാൽ പി.ടി.എ.യുടെ സമയോചിതമായ ഇടപെടൽ മൂലം കുട്ടിയെ രക്ഷിക്കാനായത് വലിയ ആശ്വാസമായി.