തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. രാജ്യം വിടാൻ വിചാരണക്കോടതിയുടെ അനുമതി അനിവാര്യമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.IB officer’s suicide: Accused granted bail by High Court
മാര്‍ച്ച് 24-നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രാക്കിന്മേൽ കിടന്ന നിലയിലായിരുന്നുവെന്ന് ലോക്കോ പൈലറ്റ് വ്യക്തമാക്കിയിരുന്നു. തുടർന്ന്, യുവതിയെ മാനസികവും ശാരീരികവുമായും പീഡിപ്പിച്ചിരുന്നതായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.
യുവതിയുടെ ആത്മഹത്യയ്ക്ക് ശേഷം പ്രതി രണ്ടുമാസത്തോളം ഒളിവിലായിരുന്നു. ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെയാണ് സുകാന്ത് പൊലീസില്‍ കീഴടങ്ങിയത്. ഫോൺ പരിശോധനയിൽ ഡിജിറ്റല്‍ തെളിവുകളും ടെലഗ്രാം ചാറ്റ് വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വിവാഹ വാഗ്ദാനത്തിലൂടെ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തശേഷം വിവാഹം തള്ളിയതാണ് ആത്മഹത്യയ്ക്ക് വഴിയൊരുക്കിയതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
