കൊച്ചി: മുൻ മാനേജറെന്ന് സ്വയം അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന പരാതിയിൽ നടന് ഉണ്ണി മുകുന്ദനെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്ളാറ്റിൽ നേരിട്ട് എത്തിയാണ് ചോദ്യം ചെയ്തത്. മര്‍ദ്ദനം നടന്നിട്ടില്ലെന്ന നിലപാട് ഉണ്ണി മുകുന്ദന് മൊഴിയിലൂടെയും ആവര്‍ത്തിച്ചു. കണ്ണാടി വലിച്ചെറിഞ്ഞത് വികാരപൂര്‍ണമായ പ്രതികരണമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.Vipin Kumar assault case; Police question Unni Mukundan
സംഭവത്തിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പുതിയ ഘട്ടങ്ങൾ. ഇതിന് മുൻപേ തന്നെ സിനിമാ സംഘടനകളുടെ ഇടപെടലിലൂടെ ഒരു ഒത്തുതീർപ്പ് ശ്രമം നടന്നുവെങ്കിലും, നിയമ നടപടികൾ തുടർന്നിരുന്നു.
ജൂൺ 26നാണ് വിവാദം ഉടലെടുത്തത്. “നരിവേട്ട” എന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള സാമൂഹ്യമാധ്യമ പോസ്റ്റിന്റെ പശ്ചാത്തലത്തിൽ നടൻ തന്നെ മര്‍ദിച്ചതായി വിപിന്‍ കുമാർ ഇന്‍ഫോ പാർക്ക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തര്‍ക്കത്തിനിടയില്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചും ആക്രമണത്തിനും ഉണ്ണി മുകുന്ദന് ശ്രമിച്ചെന്നാണ് ആരോപണം.
ഉണ്ണി മുകുന്ദന് ഉടൻ തന്നെ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയും പ്രതികരണത്തില്‍ ആരോപണങ്ങളെ മുഴുവൻ നിഷേധിക്കുകയും ചെയ്തു. ശാരീരികമായ തര്‍ക്കം നടന്നിട്ടില്ലെന്നും, വിപിന്‍ കുമാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 2018ൽ തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്കിടെയാണ് വിപിന്‍ കുമാറുമായി ആദ്യമായി പരിചയമുണ്ടായതെന്നും, പല സെലിബ്രിറ്റികളുടെ പി.ആര്.ഒ ആയിട്ടാണ് ഈ വ്യക്തിയെ പരിചയപ്പെട്ടതെന്നും , അദ്ദേഹത്തെ വ്യക്തിപരമായ മാനേജറായി നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
മാനേജറെ മര്‍ദിച്ചെന്ന കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയിരുന്നു.
