കൊച്ചി: കളമശ്ശേരിയിൽ പറമ്പ് വെട്ടിതളിക്കുന്നതിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. എന്‍ഐഎ ഓഫീസിന് സമീപമുള്ള ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച സ്ഥലമാണ് വൃത്തിയാക്കുന്നതിനിടയിൽ അസ്ഥികൾ കണ്ടെത്തിയത്.Skull and bones found in a field in Kalamassery
തലയോട്ടിയും മറ്റു അസ്ഥികളും കണ്ടതിനെത്തുടർന്ന് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാലപ്പഴക്കം വ്യക്തമായതിനുശേഷം, അതേ കാലയളവിലുണ്ടായ മിസിംഗ് കേസുകൾ പരിശോധിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
അതേസമയം അസാധാരണ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തിന് സമീപത്തായാണ് കളമശ്ശേരി മെഡിക്കൽ കോളേജ് നിലകൊള്ളുന്നത്. അതിനാൽ ആശുപത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസ് പ്രത്യേകമായി ശ്രദ്ധ പുലർത്തുന്നതായും അറിയിച്ചു.
