
ഹരിപ്പാട്: ഹരിപ്പാട് ചിങ്ങോലിയിലെ 12-ാം വാർഡിലെ 71-ാം നമ്പർ അങ്കണവാടിയിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. കഴിഞ്ഞ രാത്രി അജ്ഞാതർ അങ്കണവാടിയുടെ മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ തല്ലിയുടച്ച് സമീപത്തെ പറമ്പിലേക്ക് ഇട്ടുകളഞ്ഞതായും ബാക്കിയുള്ള ചട്ടികൾ എടുത്തുകൊണ്ടുപോയതായും കാണിക്കുന്നു.കൂടാതെ ചട്ടിയിലെ മണ്ണു വാരി വരാന്തയിലും വിതറി.Anti-social elements attack Chingoli Anganwadi
ഗ്രാമപ്പഞ്ചായത്ത് അധികൃതർ സംഭവം കരീലക്കുളങ്ങര പോലീസിൽ പരാതി നൽകി. പ്രദേശവാസികൾ പറയുന്നു, അങ്കണവാടിയിൽ രാത്രിയോടു കൂടി മദ്യപാനത്തിനും മറ്റും സാമൂഹ്യവിരുദ്ധർ പ്രവേശിക്കുന്നതായി സൂചനകളുണ്ട്. ഇതിനു മുൻപും സമാനമായ സംഭവം നടന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ അങ്കണവാടിയിൽ കുട്ടികളെ അയയ്ക്കാനും നാട്ടുകാർ ഭയപ്പെടുകയാണ്. സംഭവത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നാണ് ആവശ്യം.