എറണാകുളം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. 2022-ൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത മതവിദ്വേഷ പ്രസംഗക്കേസിലെ ജാമ്യവ്യവസ്ഥകൾ പി.സി. ജോർജ് പലതവണ ലംഘിച്ചുവെന്നാരോപിച്ചാണ് സർക്കാർ നടപടി സ്വീകരിച്ചത്.Government wants PC George’s bail cancelled
ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, ഇടുക്കിയിൽ അടിയന്തരാവസ്ഥയുടെ 50ാം വാർഷികം ആചരിച്ച പരിപാടിയിലുണ്ടായ ജോർജിന്റെ പ്രസംഗം വീണ്ടും മതവിദ്വേഷപരമായിരുന്നുവെന്നും, ഇതോടെയാണ് ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടത്. സർക്കാരിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി പി.സി. ജോർജിന് നോട്ടീസ് അയച്ചു.
2022-ൽ എറണാകുളം വെണ്ണലയിലെ ക്ഷേത്ര പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് ജോർജിനെതിരെ കേസ് എടുത്തത്. ചോദ്യം ചെയ്യലിന് ജോർജ് ഹാജരായിരുന്നെങ്കിലും അറസ്റ്റ് ഉണ്ടായിരുന്നില്ല.
പാലാരിവട്ടം കേസിലെ ജാമ്യവ്യവസ്ഥയുടെ പശ്ചാത്തലത്തിലാണ് ജോർജ് ഇടുക്കിയിലെ പ്രസംഗത്തിലൂടെയും നിയമവ്യവസ്ഥ ലംഘിച്ചുവെന്ന് പൊലീസ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. “മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളർത്തുകയാണെന്ന് ജോർജ് പ്രസംഗിച്ചതായും” ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസും മറ്റും പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.
