തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി. എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം ഇപ്പോഴും തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിയുന്നത്.VS Achuthanandan’s health condition remains unchanged.
ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23ന് ആയിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണ്. ആശുപത്രി പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അദ്ദേഹത്തിന്റെ നിലയില്‍ മാറ്റമില്ലെന്നും മരുന്നുകള്‍ക്ക് പ്രതികരിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വിഎസിന്റെ അടുത്ത കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. തുടര്‍ച്ചയായ ചികിത്സ തുടരണമെന്നാണ് കുടുംബത്തിന്റെ അഭിപ്രായം. ആശുപത്രിയും അതനുസരിച്ച് തീരുമാനമായിട്ടാണ് വെന്റിലേറ്ററിലൂടെ ചികിത്സ തുടരുന്നത്. 102 വയസുള്ള വിഎസ് അച്യുതാനന്ദന് ഏറെ നാളായി വിശ്രമജീവിതത്തിലാണ് കഴിയുന്നത്.
