കോഴിക്കോട് : കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാരെ സസ്പെന്റ് ചെയ്തു. സംഭവത്തിന്റെ വിവരം ലഭിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബേപ്പൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ആനന്ദനും സിപിഒ ജിതിൻ ലാലും സസ്പെന്ഷന് ലഭിച്ച ഉദ്യോഗസ്ഥരാണ്.Beypore murder: Two policemen suspended
മെയ് 24നാണ് ബേപ്പൂർ ത്രീസ്റ്റാർ ലോഡ്ജിൽ മത്സ്യത്തൊഴിലാളിയായ സോളമൻ കഴുത്തറുത്ത് കൊല്ലപ്പെടുന്നത്. സംഭവമുദ്ദേശ്യമായ രാത്രിയിൽ പെട്രോളിംഗിൽ ഉണ്ടായിരുന്ന പോലീസുകാരോട് സമീപത്തുണ്ടായിരുന്ന ഒരു അതിഥി തൊഴിലാളി കൊലപാതക വിവരം അറിയിച്ചു. എന്നാല്‍ സംഭവസ്ഥലത്തിന് മീറ്ററുകള്‍ മാത്രം അപ്പുറം ഉണ്ടായിരുന്ന പൊലീസ് കൊലപാതകം നടന്നയിടത്ത് എത്തിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരുമിച്ച് ജോലി ചെയ്യുന്ന അനീഷ് എന്ന കൊല്ലം സ്വദേശിയുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മുറിക്ക് പുറത്തേക്ക് ചോര ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മുതലാളി മുറി തുറന്ന് പരിശോധിക്കുകയായിരുന്നു.തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തുവരുന്നത്
