ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ ചെമ്മംകുപ്പത്ത് സ്കൂള്‍ വാനുമായി ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. ആളില്ലാ ലെവല്‍ക്രോസില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Cuddalore train accident: Two dead
