തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) സ്വകാര്യ ബസ് സമരം നടക്കും. സമരം ഒഴിവാക്കാൻ ഗതാഗത കമ്മീഷണർ ബസ് ഉടമകളുമായി നടത്തിയ ചർച്ച വിജയിച്ചില്ല. സമരം ഒഴിവാക്കാൻ ഒരു ആഴ്ച സമയം നൽകണമെന്ന് കമ്മീഷണർ ആവശ്യപ്പെട്ടെങ്കിലും ഉടമകൾ അതിനോട് സമ്മതിച്ചില്ല.Private bus strike in the state tomorrow
വിദ്യാർത്ഥി കൺസഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് നാളത്തെ സൂചനാ സമരം. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരവുംബസ് ഉടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
