ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർക്കായി ഓണത്തോട് ചേർന്നുള്ള ദിവസങ്ങളിൽ സ്വകാര്യ ബസ് നിരക്കുകൾ ഇരട്ടിയിലധികമായി വർധിച്ചു. സാധാരണ ദിവസങ്ങളിൽ കൊച്ചിയിലേക്ക് ₹1250 മുതൽ ₹1500 വരെ ആയിരുന്ന കൂലി, ഇപ്പോൾ ഓണത്തിനു സമീപം വരുന്ന സെപ്റ്റംബർ 2, 3 തീയ്യതികളിൽ ₹2500 മുതൽ ₹3000 വരെ ആയി ഉയർന്നിട്ടുണ്ട്.Private buses to Kerala hike fares ahead of Onam
ഓണത്തിന് രണ്ട് മാസമെങ്കിലും ബാക്കിയുള്ള ഈ ഘട്ടത്തിൽ തന്നെ പ്രധാന തീവണ്ടി സർവീസുകളിലെ ടിക്കറ്റുകൾ ഇതിനകം തീർന്നത് ബസ് നിരക്കുകളിലെ കുതിപ്പിന് ഇടയാക്കിയതാണെന്നാണ് റിപ്പോർട്ടുകൾ.
മുന്‍വർഷങ്ങളിലും ഓണക്കാലത്ത് സ്വകാര്യ ബസുകൾ മൂന്നിരട്ടി വരെ കൂലി ഈടാക്കിയ അനുഭവം ഉണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ഓണത്തിന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ എത്തുന്നത് ചെന്നൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമാണ്. എന്നാൽ ചെന്നൈയെ അപേക്ഷിച്ച് ബെംഗളൂരുവിൽ നിന്ന് തീവണ്ടി സർവീസുകൾ കുറവായതും ബസ് നിരക്ക് ഉയരാൻ കാരണമായി.
