മലപ്പുറം: തലപ്പാറയിൽ കാറ് ഇടിച്ച് തോട്ടിലേക്കുവീണ ബൈക്ക് യാത്രക്കാരനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വലിയപറമ്പ് സ്വദേശിയായ ഹാഷിറാണ് (22) ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടത്.Search continues for young man who fell into ravine after being hit by car
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. കാറിന്റെ ഇടിയെത്തുടർന്ന് ബൈക്കിലുണ്ടായിരുന്ന ഹാഷിർ തോട്ടിലേക്കു വീഴുകയായിരുന്നു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധരും പോലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
തോട്ടിൽ കുത്തൊഴുക്കും ശക്തമായ മഴയും തിരച്ചിലിന് വലിയ തടസ്സമായി നിൽക്കുന്നുണ്ട്. തിരൂരങ്ങാടി പൊലീസ്, നാട്ടുകാർ എന്നിവരും തിരച്ചിലിൽ സഹകരിക്കുന്നുണ്ട്.
