ആലപ്പുഴ: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ പണം തട്ടിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശി സുനിൽ (26) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. വെൺമണി സ്വദേശിയുമായി ടെലിഗ്രാം വഴി ബന്ധപ്പെടുകയും, പലതവണയായി വ്യത്യസ്ത സാഹചര്യങ്ങളിലായി 1.3 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.Online trading fraud: Suspect arrested
വെൺമണി പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. പാകിസ്ഥാൻ അതിരോടു ചേർന്ന ശ്രീഗംഗാനഗറിൽ നിന്നാണ് പ്രതിയെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്.
