കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടങ്ങൾ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നു. ആൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ കെട്ടിടത്തിന് ഇപ്പോൾ 60 വർഷം പഴക്കമുണ്ട്. ചോർച്ചയും കോൺക്രീറ്റ് പാളികൾ അടർന്ന നിലയുമാണ് പല മുറികളിലെയും അവസ്ഥ.Hostels at Kottayam Medical College in a dangerous condition
പിജി വിദ്യാർഥികളുടെ ഹോസ്റ്റലും സമാനമായ അപകടാവസ്ഥയിലാണ്. വിദ്യാർഥികൾ പലതവണ പരാതി നൽകിയിട്ടും ബാധകമായ നടപടികൾ കൈക്കൊണ്ടില്ലെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആക്ഷേപം.
ഇതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗശൂന്യമായ കെട്ടിടം കഴിഞ്ഞ ദിവസം തകർന്ന് വീണത്. തകർന്ന കെട്ടിടം ഉപയോഗ ശൂന്യമാണെന്ന റിപ്പോർട്ടുകളുണ്ടായിട്ടും പ്രവർത്തിപ്പിച്ചുവെന്നതടക്കമുള്ള ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് നിരവധി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ സുരക്ഷയെ സംബന്ധിച്ചും ആശങ്കയുയരുന്നത്.
