ബെംഗളൂരു: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരന്റെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യയില്‍ തന്നെ അടിസ്ഥാനരഹിതമാണെന്ന് വിലയിരുത്തി കര്‍ണാടക ഹൈക്കോടതി കേസ് റദ്ദാക്കി. സംഭവം നടന്നതായി പരാതിക്കാരി സൂചിപ്പിച്ച ഹോട്ടലും, പ്രതിപാദിച്ച തിയതിയും തമ്മില്‍ ഘടനാത്മക വൈരുദ്ധ്യമുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.Karnataka High Court quashes rape case against director Ranjith
2002ല്‍ എയര്‍പോര്‍ട്ട് റോഡിലെ ഒരു ഹോട്ടലില്‍ പ്രകൃതിവിരുദ്ധ പീഡനം നടന്നതായി പരാതിക്കാരന് ആരോപിച്ചിരുന്നെങ്കിലും, ആ ഹോട്ടല്‍ നിലവില്‍ വന്നത് 2016ലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ, പരാതി ഫയല്‍ ചെയ്യുന്നതില്‍ 12 വര്‍ഷത്തെ വൈകിപ്പുണ്ടായതും .അതിന് ഒരു ന്യായീകരണവുമില്ലെന്നും കോടതി നിരീക്ഷിച്ചു.
