കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയില്‍ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവം ഉണ്ടായതുമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. നിരവധി ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായി ക്ഷതമേറ്റതായും കണ്ടെത്തിയിട്ടുണ്ട്. കെട്ടിടം നിലംപതിച്ച വേളയില്‍ തന്നെ മരണം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലുമാണ് ഫോറന്‍സിക് വിഭാഗം എത്തിയിരിക്കുന്നത്.Medical College accident; Bindu’s postmortem report out
അതേസമയം, ബിന്ദുവിന്റെ സംസ്കാരം പൂര്‍ത്തിയായി. രാവിലെ മുതലേ നിരവധി പേര് അവസാനമായി ബിന്ദുവിനെ കാണാനെത്തി. തലയോലപറമ്പിലെ വീടിലാണ് സംസ്കാര ചടങ്ങുകള്‍ നടത്തപ്പെട്ടത്. രാവിലെ ഏഴ് മണിയോടെ മോര്‍ച്ചറിയില്‍ നിന്നു മൃതദേഹം വീട്ടിലെത്തിച്ച ശേഷം തുടര്‍ന്നുള്ള പൊതുദര്‍ശനത്തിന് നിരവധിയാളുകള്‍ വീട്ടിലെത്തിയിരുന്നു.
