കൊച്ചി:വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്കി ലൈംഗിക പീഡനം നടത്തിയെന്ന് ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി എസ്. സായൂജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഇതുവരെ വ്യക്തമാക്കിയിരിക്കുന്നത്.Married woman cannot be accused of being tortured on the promise of marriage: High Court
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് സായൂജിനെതിരായ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ജൂണ്‍ 13ന് പൊലീസ് സായൂജിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തു.
സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് അടിസ്ഥാനമെന്നായിരുന്നു സായൂജിന്റെ വാദം. പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യൂഷന് തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍, വിവാഹ വാഗ്ദാനത്തെ അടിസ്ഥാനമാക്കി പീഡനക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യത്തിലും സായൂജിന് ജാമ്യം അനുവദിക്കാന്‍ കോടതി നിര്‍ദേശം നല്കി.
