നാളെ സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ ബന്ദിന് കെഎസ്യു ആഹ്വാനം നൽകി. കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റില്‍ നടത്തിയ പ്രതിഷേധമാര്ച്ചിനിടയില് പൊലീസിന്റെ അതിക്രമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതിനെതിരെ ബന്ദാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ചിനിടെ പൊലിസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. സമരത്തിന് നേതൃത്വം നല്കിയ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.State-wide KSU education strike tomorrow
